നേട്ടവും കോട്ടവും കാറഡുക്കയില്‍ ചര്‍ച്ച വികസനം തന്നെ

Posted on: 07 Aug 2015മുള്ളേരിയ: കാറഡുക്ക ബ്ലോക്കില്‍ ആദൂര്‍, കാറഡുക്ക വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കാറഡുക്ക. പയസ്വിനിപ്പുഴയുടെ തീരത്തോടുചേര്‍ന്നുള്ള കുന്നുകളുള്ള ഭൂപ്രദേശമാണിത്. 15 വര്‍ഷമായി ബി.ജെ.പി. നേതൃത്വം നല്കുന്ന ഭരണസമിതിയാണ് പഞ്ചായത്തില്‍. സുള്ള്യ, പൂത്തൂര്‍, കുമ്പള, ബെള്ളൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡുകള്‍ ചേരുന്ന കവലയായ മുള്ളേരിയയിലാണ് ഭരണകേന്ദ്രം. കുടിവെള്ള പദ്ധതി, ബഡ്‌സ് സ്‌കൂള്‍ കെട്ടിടം, ആരോഗ്യകേന്ദ്രങ്ങള്‍, ശിശുപ്രിയ അങ്കണവാടികള്‍, തെരുവുവിളക്കുകള്‍, റോഡുകള്‍ തുടങ്ങിയ മേഖലകളില്‍ കോടികളുടെ വികസനമാണ് ഭരണസമിതി എടുത്തുകാട്ടുന്നത്. എന്നാല്‍, പ്രധാന ടൗണായ മുള്ളേരിയയിലെ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതും കോളനികളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനാവാത്തതും ചര്‍ച്ചചെയ്യപ്പെട്ടു. പല പദ്ധതികളും നടപ്പാക്കാനാവാതെ വികസനം മുരടിച്ചുനില്ക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ജനസംഖ്യ - 21,211
വാര്‍ഡുകള്‍-15
വിസ്തീര്‍ണം-41.17 ച.കി.മീ.
കക്ഷിനില
ബി.ജെ.പി-6
യു.ഡി.എഫ്
മുസ്ലിം ലീഗ്-3
കോണ്‍ഗ്രസ്-1
സ്വതന്ത്രന്‍-2
സി.പി.എം. 3
സമഗ്രവികസനം നടപ്പാക്കി
-സുജാത ആര്‍.തന്ത്രി
പ്രസിഡന്റ്, കാറഡുക്ക പഞ്ചായത്ത്- ബി.ജെ.പി
* ഒമ്പത് അങ്കണവാടികള്‍ക്ക് കെട്ടിടം പണിതു
* പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നബാര്‍ഡിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതി, ആറ് പദ്ധതികള്‍ പൂര്‍ത്തിയായി
* ബഡ്‌സ് സ്‌കൂളിന് ഒന്നരക്കോടിയുടെ കെട്ടിടം
* മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രത്തിനും ആദൂര്‍ സബ് സെന്ററിനും കെട്ടിടം
* 13 ലക്ഷം രൂപ ചെലവില്‍ രണ്ട് ശിശുപ്രിയ അങ്കണവാടികള്‍
* പഞ്ചായത്ത് ഓഫീസ് 17.82 ലക്ഷം രൂപ ചെലവില്‍ പൂര്‍ണ സൗരോര്‍ജ പഞ്ചായത്തോഫീസാക്കും
* എസ്.സി., എസ്.ടി. യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കി
പദ്ധതികള്‍ നടപ്പാക്കാനായില്ല
-സി.മുഹമ്മദ് കുഞ്ഞി
പ്രതിപക്ഷ നേതാവ് - ലീഗ്
* പ്രധാന ടൗണായ മുള്ളേരിയയില്‍ ബസ് സ്റ്റാന്‍ഡ്, വൃത്തിയുള്ള മൂത്രപ്പുര, പാര്‍ക്കിങ് സൗകര്യം, ഓടകള്‍ എന്നിവയില്ല
* പല കുടിവെള്ളപദ്ധതികളും നാമമാത്ര കുടുംബങ്ങള്‍ക്കുമാത്രമാണ് പ്രയോജനം ചെയ്യുന്നത്
* അഞ്ചുവര്‍ഷത്തിനിടയില്‍ ശരാശരി 60 ശതമാനം തുകമാത്രമാണ് വിനിയോഗിച്ചത്
* കോളനികളുടെ പിന്നാക്കാവസ്ഥ മാറിയില്ല
* പഞ്ചായത്തോഫീസിന്റെ പുതിയ കെട്ടിടനിര്‍മാണം എങ്ങുമെത്തിയില്ല
* സര്‍ക്കാറില്‍നിന്നുള്ള പല പദ്ധതികളും നേടിയെടുക്കാനായില്ല
* ജലനിധിയടക്കം പല മുന്‍കാലപദ്ധതികളും തുടര്‍സംരക്ഷണമില്ലാതെ നശിക്കുന്നു

More Citizen News - Kasargod