പൈക്ക എ.കെ.എം.എം. എ.യു.പി. സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി

Posted on: 07 Aug 2015



ചെര്‍ക്കള: പൈക്ക എ.കെ.എം.എം. എ.യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി. നൈക്രാജെ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി കെ.നാരായണന്‍നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കെ.നാരായണന്‍ നായര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ബാലകൃഷ്ണയ്ക്ക് മാതൃഭൂമി പത്രം നല്‍കി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം അബ്ദുള്‍ റസാഖ് പൈക്ക, നെക്രാജെ സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഡി.എ.റഹ്മാന്‍, മാതൃഭൂമി ലേഖകന്‍ പി.കെ.വിനോദ്കുമാര്‍, സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ എ.രാജന്‍, കാന്‍ഫെഡ് സോഷ്യല്‍ ഫോറം ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ഹമീദ് ഖാസിമി, വൈസ് പ്രസിഡന്റ് ഇബ്രാഹിം സഖാഫി, എം.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.കുഞ്ഞന്പു സ്വാഗതവും എം.ഇ.ദേവസ്യ നന്ദിയും പറഞ്ഞു.

More Citizen News - Kasargod