വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാസമ്മേളനം
Posted on: 07 Aug 2015
കാസര്‍കോട്: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്പിച്ച നടപടി പിന്‍വലിക്കണമെന്ന് വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ !(എ.ഐ.ടി.യു.സി.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാനസെക്രട്ടറി കെ.പി.ശങ്കരന്ദാസ് ഉദ്ഘാടനം ചെയ്തു.
പി.വി.മോഹനന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. ജില്ലാ ജനറല്‍സെക്രട്ടറി കെ.വി.കൃഷ്ണന്, ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്, കെ.രവീന്ദ്രന്, നരേഷ് കുമാര്‍, ടി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി. മോഹനന്(പ്രസി), രാജഗോപാലന്‍, സി.വി.ബാബുരാജ് (വൈസ് പ്രസി), കെ. രവീന്ദ്രന്(സെക്ര), ഭുവനചന്ദ്രന്, പി.വി.രവി(ജോ.സെക്ര).
ആകാശവാണി നിലയം യാഥാര്‍ഥ്യമാക്കണം
കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുള്ള കാസര്‍കോട്ടെ നിര്‍ദിഷ്ട ആകാശവാണി നിലയം യാഥാര്‍ഥ്യമാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സംസ്കാര സാഹിതി ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
നിലയം സ്ഥാപിക്കുന്നതിന് ചെമ്മനാട് പഞ്ചായത്തില്‍ നേരത്തെ തന്നെ സ്ഥലം കണ്ടെത്തിയിരുന്നതാണ്. വി.വി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. രാഘവന് കുളങ്ങര, പിനാന്‍ നീലേശ്വരം, രാജന് പൊയിനാച്ചി, കെ.ദിനേശന് എന്നിവര്‍ സംസാരിച്ചു.
ചെറുകിട വ്യവസായസംരംഭകര്‍ക്ക് അവാര്‍ഡ്
കാസര്‍കോട്: ജില്ലയില്‍ 2012-13 വര്‍ഷത്തിന് മുമ്പേ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട വ്യവസായ സംരംഭകരില്‍ നിന്ന് 2014-15 വര്‍ഷത്തെ എം.എസ്.എം.ഇ. അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എം.എസ്.എം.ഇ. പാര്‍ട്ട് രണ്ട് 2012-13, 2013-14, 2014-15 എന്നീ വര്‍ഷങ്ങളിലെ ഓഡിറ്റ് ബാലന്‍സ് ഷീറ്റ് എന്നിവ സഹിതം രണ്ട് സെറ്റ് ആഗസ്ത് 30-നകം വിദ്യാനഗറിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. സ്ഥാപനങ്ങള്‍ അവരവരുടെ പ്രവര്‍ത്തന മികവ് തെളിയിക്കേണ്ടതുമാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
കബഡി ടൂര്‍ണമെന്റ് 23-ന്
കാസര്‍കോട്: സ്വാതന്ത്ര്യദിന-ഓണാഘോഷത്തിന്റെ ഭാഗമായി സമന്വയ കാസര്‍കോട് 23-ന് മൊഗ്രാല്‍പുത്തൂരില്‍ അന്തസ്സംസ്ഥാന കബഡി ടൂര്‍ണമെന്റ് നടത്തും. ആഗസ്ത് 15 നകം പേര് നല്‍കണം. ഫോണ്‍: 9446052611.
പത്രസമ്മേളനത്തില്‍ എം.ഒ. വര്‍ഗീസ്, അഡ്വ.കെ.എം. ഹസൈനാര്‍, ബാലകൃഷ്ണ അഗ്ഗിത്തായ, മുഹമ്മദ് ബന്തിയോട് എന്നിവര്‍ പങ്കെടുത്തു.
സീറ്റൊഴിവ്
എളേരിത്തട്ട്: ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എം.എ. അപ്ലൈഡ് ഇക്കണോമിക്സില്‍ എസ്.സി. വിഭാഗത്തില്‍ ഒരൊഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 10.30-ന് മുമ്പായി കോളേജ് ഓഫീസില്‍ ഹാജരാകണം.