ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി യോഗം ഒമ്പതിന്
Posted on: 07 Aug 2015
കാഞ്ഞങ്ങാട്: ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരുടെ യോഗം ഒമ്പതിന് ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ. എ.കെ.ശങ്കരന് അറിയിച്ചു. കമ്പ്യൂട്ടര്‍ അധ്യാപകരുടെ ഒഴിവ് കാസര്‍കോട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാകേന്ദ്രത്തിലും പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഉപകേന്ദ്രങ്ങളിലും വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് ക്ലാസ് എടുക്കുന്നതിന് ബി.ടെക്. (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്), എം.സി.എ. തുടങ്ങിയ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആഗസ്ത് ഏഴിന് 11 മണിക്ക് കണ്ണൂര്‍ മേഖലാകേന്ദ്രത്തില് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. എല്‍.ഒ.ജി. ലൈസന്‍സ് നിര്‍ബന്ധം കാസര്‍കോട്: കാസര്‍കോട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡീസല്‍, പെട്രോള്‍ പമ്പുകളും എന്ജിന് ഓയില്‍, ലൂബ്രിക്കന്റ്സ്, ഗ്രീസ് വ്യാപാരികളും വ്യവസായ വാണിജ്യവകുപ്പില്നിന്ന് നിര്‍ബന്ധമായി എല്‍.ഒ.ജി. ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. നിലവില്‍ എല്‍.ഒ.ജി. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ അവ പുതുക്കിവാങ്ങേണ്ടതും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ലൈസന്‍സിനുള്ള അപേക്ഷ നിശ്ചിതഫോറത്തില്‍ ആവശ്യമായ ഫീസ് സഹിതം വിദ്യാനഗറിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് ഈ മാസം 31നകം സമര്‍പ്പിക്കേണ്ടതാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ സര്‍വീസ് റെക്കോഡില്‍ ചേര്‍ക്കണം കാസര്‍കോട്: ആര്‍മി മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പിന്റെ എല്ലാ വിമുക്ത ഭടന്മാരുടെയും സര്‍വീസ് റെക്കോഡില്‍ ആധാര്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കണം. റെക്കോഡ് ഓഫീസില്‍നിന്ന് കിട്ടിയ പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ചേര്‍ത്ത് ആര്‍മി മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പിന്റെ വിമുക്തഭടന്മാരും വിധവകളും കൈയൊപ്പ് െവക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. തൊഴില്‍ മാര്‍ഗനിര്‍ദേശ ക്യാമ്പ് കാസര്‍കോട്: 'പാസ്വേഡ് 2015-16' എന്നപേരില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ദ്വിദിന വ്യക്തിത്വവികസന തൊഴില്‍ മാര്‍ഗനിര്‍ദേശ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് എട്ട് , ഒമ്പത് തീയതികളില്‍ കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജിലാണ് ക്യാമ്പ് . ക്യാമ്പ് ഇ.ചന്ദ്രശേഖരന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും.