രാംനഗര്‍ സ്കൂളില്‍ 'മധുരം മലയാളം'
Posted on: 07 Aug 2015
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത്, ബല്ല സ്കൂളുകള്ക്കുപിന്നാലെ മാവുങ്കാലിലെ സ്വാമി രാംനഗര്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കാഞ്ഞങ്ങാട് അമൃതാ കോളേജിന്റെ സഹകരണത്തോടെ മാതൃഭൂമിയുടെ 'മധുരംമലയാളം' പദ്ധതി തുടങ്ങി. കോളേജ് മാനേജിങ് ഡയറക്ടര്‍ രവീന്ദ്രന് മുങ്ങത്ത് സ്കൂള്‍ പ്രഥമാധ്യാപിക വാരിജത്തിന് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനംചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ കുട്ടികള്‍ 'മാതൃഭൂമി' വായിക്കാതിരിക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ മുന്നില്‍നിന്ന മാതൃഭൂമിയുടെ ചരിത്രം പുതുതലമുറ അറിയണമെന്നും രവീന്ദ്രന് മുങ്ങത്ത് പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് കെ.വി.ദിനേശന് അധ്യക്ഷതവഹിച്ചു. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ ബാബു തോമസ്, പി.സി.മീര, പൂജ എന്നിവര്‍ സംസാരിച്ചു