എസ്.ബി.ടിയിലേക്ക് എസ്.എഫ്.ഐ. മാര്‍ച്ച്
Posted on: 07 Aug 2015
കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് എസ്.ബി.ടി. ശാഖയിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന ജോയന്റ് സെക്രട്ടറി ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ.മഹേഷ്, മീരാചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.