വോട്ടിങ്യന്ത്ര പരിശോധന തുടങ്ങി

Posted on: 07 Aug 2015



കാസര്‍കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി.
കളക്ടറേറ്റിലെ ഹാളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നത്. ഹൈദരാബാദില്‍നിന്നെത്തിയ അഞ്ച് എന്‍ജിനീയര്‍മാരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും പഞ്ചായത്ത്‌ െഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പരിശോധന.
മൊത്തം 6800 വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തേണ്ടത്. മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീനാണ് ഈ വരുന്ന തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഹൈദരാബാദിലുള്ള ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണ് ഈ യന്ത്രം നിര്‍മിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ പോവുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രത്തിന് ഒരു ബാലറ്റ് യൂണിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഒരോ ബൂത്തിലും മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും ഉണ്ടാവും.
ശക്തമായ പോലീസ് കാവലില്‍ നടന്ന പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിരുന്നു. എല്ലാദിവസവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയ വോട്ടിങ് മെഷീനില്‍ മാതൃകാവോട്ടിങ്ങും നടത്തും. പരിശോധന ആഗസ്ത് 15ന് സമാപിക്കും.

More Citizen News - Kasargod