ആരോഗ്യ ക്യാമ്പ് നടത്തി

Posted on: 07 Aug 2015കാസര്‍കോട്: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും മംഗലാപുരം നെഫ്രോ യൂറോളജി ചാരിറ്റബിള്‍ ട്രസ്റ്റും എ.ആര്‍.ക്യാമ്പില്‍ വൃക്ക - മൂത്രാശയ രോഗനിര്‍ണയ ക്യാമ്പ് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ടി.പി.സുമേഷ് അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് സലീം ക്ലാസെടുത്തു. കെ.വാസുദേവന്‍, സാമുവല്‍, ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത്, ശ്രീനാഥ്, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod