ഒന്പതുകാരി കുട്ടിത്തെയ്യമായി

Posted on: 06 Aug 2015



നീലേശ്വരം: അനുഷ്ഠാനപൈതൃകം നിലനിര്‍ത്താന്‍ ഒന്പതുകാരി കുട്ടിത്തെയ്യമായി. ബിരിക്കുളം സ്വദേശി ശിശുപണിക്കരുടെ മകള്‍ ശിവാനി എസ്. രാമനാണ് ആടിവേടനായത്. കര്‍ക്കടകം 16 മുതല്‍ മാരിവലയങ്ങളെ അകറ്റാനാണ് ആടിവേടന്‍ നാട്ടിലിറങ്ങുന്നത്. സാധാരണ ആണ്‍കുട്ടികളാണ് ഈ തെയ്യംകെട്ടാറ്. എന്നാല്‍, ഇത്തവണ ആണ്‍കുട്ടിയെ കിട്ടാതെ വന്നപ്പോഴാണ് ഇത് അന്യംനിന്നുപോകാതിരിക്കാന്‍ ശിശുപണിക്കര്‍ തന്റെ മകളെത്തന്നെ വേഷമണിയിച്ചത്. ഋതുമതി ആകുന്നതിനുമുമ്പ് പെണ്‍കുട്ടികളെ തെയ്യക്കോലമണിയിക്കാറുണ്ട്. കര്‍ക്കടകം 19-ന് പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍നിന്നാണ് സഞ്ചാരം ആരംഭിച്ചത്. തുടര്‍ന്ന് ബിരിക്കുളം, പ്ലാത്തടം, കാരാട്ട്, കൊട്ടമടല്‍, ഓമനങ്ങാനം, കോളംകുളം, മയ്യങ്ങാനം, കുമ്പളപ്പള്ളി, മേലാഞ്ചേരി, ചെന്നക്കോട്, കാളിയാനം തുടങ്ങിയ സ്ഥലങ്ങളിലും സഞ്ചരിക്കും. ബിരിക്കുളം എ.യു.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് ശിവാനി.

More Citizen News - Kasargod