റോഡുകള്‍ നന്നാക്കണം
Posted on: 06 Aug 2015
ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ ചേരങ്കല്ല് കുണ്ടാരം റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് മൂന്നാംവാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്തംഗം അഗസ്റ്റ്യന്‍ ജോസഫ് നടുവിലേക്കൂറ്റ് മുഖ്യമന്ത്രിക്കും പട്ടികവര്ഗക്ഷേമമന്ത്രിക്കും നല്കിയ നിവേദനത്തെത്തുടര്‍ന്ന് ഇതിനായി 2013-ല്‍ കോര്‍പ്പസ് ഫണ്ടില്‍നിന്ന് 92 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടില്‍ എത്തിയിട്ടും പദ്ധതി ആരംഭിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
യോഗത്തില്‍ സണ്ണി പ്ലാത്തോട്ടം, കെ.ജെ.ചാക്കോ, ബേബി എഴുത്തുപുരയ്ക്കല്‍, തങ്കച്ചന് നടുവിലേടത്ത്, ജിന്‍സ് നല്ലംപുഴ, ഷോണി കെ.തോമസ്, കുട്ടിച്ചന് ഈട്ടിക്കല്‍, കുര്യാക്കോസ് അഴികണ്ണിക്കല്‍, ബിജു ഇളയിടത്ത് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: കോട്ടപ്പുറം-ഉച്ചൂളിക്കുതിര് റോഡ് പുനര്‍നിര്‍മാണം ഉടനടി ആരംഭിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പുഴക്കര റസാഖ് ഉദ്ഘാടനം ചെയ്തു. കെ.പി.മൊയ്തു അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന് അരിഞ്ചിറ, ടി.പി.സിദ്ദീഖ്, മമ്മു കോട്ടപ്പുറം, കെ.ഷാഫി, പി.എം.എച്ച്.റാഷിദ്, ടി.പി.ബാഷാദ്, ഇ.സലിം എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍: പ്രധാനമന്ത്രിയുടെ ഗ്രാമവികസന സഡക് യോജന പദ്ധതിയില്‍ പ്രവൃത്തിയാരംഭിച്ച വലിയ പറമ്പിലെ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ബി.ജെ.പി. വലിയപറമ്പ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പി.വി.കരുണാകരന് അധ്യക്ഷനായിരുന്നു. എ.വി.കുമാരന്, കെ.കുഞ്ഞിരാമന്, എം.ഭാസ്കരന്, ഇ.കെ.കോരന്, കെ.വി.കുഞ്ഞിക്കണ്ണന്, കെ.രാജന് എന്നിവര്‍ പ്രസംഗിച്ചു.