സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം

Posted on: 06 Aug 2015നീലേശ്വരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വര്‍ണപ്പണയ മൂല്യം നടത്തുന്ന ജുവല്‍ അപ്രൈസര്‍മാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ബാങ്ക് അപ്രൈസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉത്തരവ് പുറപ്പെടുവിച്ച സര്‍ക്കാറിനെയും സഹകരണമന്ത്രിയെയും പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യെയും യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് കെ.പി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.സി.പ്രഭാകരന്‍, എ.ചന്ദ്രന്‍, എം.രാജീവന്‍, രാജന്‍ പണിക്കര്‍, സി.ജനാര്‍ദനന്‍, രാജു മാവിങ്കല്‍, സി.ദാമോദരന്‍, കെ.രാഘവന്‍, സി.വി.തമ്പാന്‍, കെ.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ജി.ടി. കൊമേഴ്‌സ് പരീക്ഷ
നീലേശ്വരം:
കെ.ജി.ടി.ഇ. കൊമേഴ്‌സ് വിഭാഗം െടെപ്പ് റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് പരീക്ഷകള്‍ സപ്തംബര്‍ 22ന് ആരംഭിക്കും. ഓണ്‍ലൈനായി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 13 ആണ്. വിശദവിവരങ്ങള്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍നിന്നോ പഠിക്കുന്ന സ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുമെന്ന് പരീക്ഷാകമ്മീഷണര്‍ അറിയിച്ചു.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ യോഗം
കാഞ്ഞങ്ങാട്:
ജില്ലാ ക്ലൂര്‍ക്ക്-ടൈപ്പിസ്റ്റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ യോഗം എട്ടിന് വൈകിട്ട് മൂന്നിന് നീലേശ്വരം സ്‌കോളര്‍ കോളേജില്‍ നടക്കും. റാങ്ക് നമ്പര്‍ 26 മുതല്‍ 33 വരെയുള്ളവര്‍ പങ്കെടുക്കണം. േഫാണ്‍: 9497837027.

More Citizen News - Kasargod