ഖാദി തൊഴിലാളികള്‍ അവകാശദിനം ആചരിക്കും
Posted on: 06 Aug 2015
പയ്യന്നൂര്‍: നാഷണല്‍ ഖാദി ലേബര്‍ യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) നേതൃത്വത്തില്‍ ആഗസ്ത് 10ന് ഖാദി തൊഴിലാളികള്‍ അവകാശദിനമായി ആചരിക്കും. മിനിമംവേതനം പുതുക്കിനിശ്ചയിച്ച് അതതു മാസംതന്നെ വിതരണംചെയ്യുക, കുടിശ്ശികയായ വേതനം ഉടന്‍ അനുവദിക്കുക, ഇ.എസ്.ഐ. എല്ലാ ഖാദിത്തൊഴിലാളികള്‍ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശദിനാചരണം. അന്ന് വിവിധ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും.
നാഷണല്‍ ഖാദി ലേബേഴ്സ് യൂണിയന്റെ കണ്ണൂര്‍, കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് തീരുമാനം. പ്രസിഡന്റ് വി.എന്‍.എരിപുരം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ഗംഗാധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി.കുഞ്ഞിരാമന്, കെ.വി.എന്‍.കുഞ്ഞമ്പു, എ.ജനാര്ദനന്, എം.കെ.ഗൗരി, വി.വി.കൈരളി, സി.രമണി, പി.സി.പ്രേമ എന്നിവര്‍ പ്രസംഗിച്ചു. ഷൈനി തോമസ് സ്വാഗതവും കാഞ്ചന വിജയന് നന്ദിയും പറഞ്ഞു.