പെര്‍ള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി

Posted on: 06 Aug 2015



ചര്‍ക്കള: വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. കാസര്‍കോട് റോട്ടറി ക്ലൂബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റോട്ടറി ക്ലൂബ് പ്രസിഡന്റ് ടി.പി.യൂസഫ് കുട്ടികള്‍ക്ക് പത്രംനല്കി പദ്ധതി ഉദ്ഘാടനംചെയ്തു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് അംഗം വി.സദാനന്ദന്‍ അധ്യക്ഷനായിരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍, മാതൃഭൂമി ലേഖകന്‍ പി.കെ.വിനോദ്കുമാര്‍, സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ എ.രാജന്‍, കെ.അശോകന്‍, കെ.എ.മാഹി, മധുകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ഹംസ അറുമ്പത്ത് സ്വാഗതവും അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.

More Citizen News - Kasargod