സി.പി.എം. പഞ്ചായത്ത് ഓഫീസ് മാര്‍ച്ച്
Posted on: 06 Aug 2015
പെരിയ: ജലനിധി പദ്ധതി പൂര്‍ത്തീകരിക്കുക, പെന്ഷന് കുടിശ്ശിക വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.എം. പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.വി.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ടി.വി.കരിയന്‍, എം.കുഞ്ഞമ്പു, എ.വി.കുഞ്ഞമ്പു, എന്‍.ബാലകൃഷ്ണന്, എം.വി.നാരായണന്, പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.