മത്സ്യവിപണനകേന്ദ്രത്തിനായി തൊഴിലാളികളുടെ മാര്‍ച്ച്‌

Posted on: 06 Aug 2015നീലേശ്വരം: നഗരത്തില്‍ ആധുനികരീതിയിലുള്ള മത്സ്യവിപണന കേന്ദ്രവും ശൗചാലയവും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അഖില്‍കേരള ധീവരസഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
നഗരസഭയിലെ ദേശീയപാതയോരം, മെയിന്‍ബസാര്‍, റെയില്‍വേഗേറ്റ് പരിസരം എന്നീ മത്സ്യവില്പന കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു സൗകര്യവുമില്ലെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
ധീവരസഭ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്.ബാലന്‍ ഉദ്ഘാടനംചെയ്തു. കരിഞ്ഞിക്കടവ്, കൊട്രച്ചാല്‍, അഴിത്തല, മരക്കാപ്പ് കടപ്പുറം, സംയുക്ത കരയോഗം പ്രസിഡന്റ് കെ.തമ്പാന്‍ അധ്യക്ഷതവഹിച്ചു. ടി.വി.തങ്കപ്പന്‍, കെ.രവീന്ദ്രന്‍, വത്സലാ തമ്പാന്‍, എം.കുഞ്ഞിരാമന്‍, സുരേന്ദ്രന്‍ കാസര്‍കോട്, രാജുകൊക്കോട്, മാടായി ബാലകൃഷ്ണന്‍, രജിതാ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാര്യത്ത് രാജന്‍, കെ.ഹരീഷ്, എം.രാജന്‍, വി.ദേവകി, എം.കുഞ്ഞിമാണിക്കം തുടങ്ങിയവര്‍ നേതൃത്വം നല്കി. മൊത്തവിപണി ഉള്‍പ്പെടെയുള്ള മീന്‍ചന്തകളിലെ വിപണനം ഉപേക്ഷിച്ചാണ് തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

More Citizen News - Kasargod