1500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു
Posted on: 06 Aug 2015
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കടയില്‍നിന്ന് 1500-ഓളം പായ്ക്കറ്റ് പുകയിലഉത്പന്നങ്ങള്‍ പിടിച്ചു. കൊല്ലമ്പാടി സ്വദേശി കെ.എം.ഇബ്രാഹിമിനെ (45) അറസ്റ്റുചെയ്തു. ജില്ലാ പോലീസ്മേധാവിയുടെ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ എസ്.ഐ. രാജനാണ് അറസ്റ്റുചെയ്തത്.
വായനമത്സരം
കാസര്‍കോട്: ലൈബ്രറി കൗണ്‍സില്‍ താലൂക്ക്തല വായനമത്സരം നടത്തി. ജില്ലാതലമത്സരത്തിന് ആദ്യ പത്തുസ്ഥാനക്കാരെ തിരഞ്ഞെടുത്തു. വിജയികള്‍: അഭിജ്ത് കെ.നായര്‍, കെ.അനുശ്രീമോഹന്‍, കെ.ഹരിനാരായണന്, അഞ്ജലി ബാലകൃഷ്ണന്, കെ.ഹരികൃഷ്ണന്, അര്ജുന് കെ.നായര്‍, ഷക്കീല്മുഹമ്മദ്, ടി.അജേഷ്, എം.എന്‍.സ്നേഹ, സി.കെ.അഖില. ജില്ലാതലമത്സരം സപ്തംബര്‍ 27-ന് പാലക്കുന്ന് അംബികാ സ്കൂളില്‍ നടക്കും.
സീറ്റൊഴിവ്
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദം മാത്തമാറ്റിക്സ് വിഷയത്തില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനുംസീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഏഴിന് രാവിലെ 10ന് ആവശ്യമായ രേഖകളുമായി പ്രിന്‍സിപ്പല്‍മുമ്പാകെ ഹാജരാകണം.
വൈദ്യുതിമുടങ്ങും
കാസര്‍കോട്: കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ നായക്സ് റോഡ്, കല്ലുവളപ്പില്‍, സാന്‍ഡല്‍വുഡ്, പെരുമ്പള, പാലക്കുന്ന് എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.