ഹോട്ടല്‍-പീടിക തൊഴിലാളികള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി
Posted on: 06 Aug 2015
കാസര്‍കോട്: ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുക, മിനിമം വേതനം പുതുക്കിനിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹോട്ടല്‍-പീടിക തൊഴിലാളി യൂണിയന് (സി.ഐ.ടി.യു.) കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. കെ.നാരായണന് അധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്, പി.വി.കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.