ഭെല്‍-ഇ.എം.എല്‍: ശമ്പളപരിഷ്‌കരണത്തിന് അംഗീകാരം നല്കുമെന്ന് കേന്ദ്രമന്ത്രി

Posted on: 06 Aug 2015



കാസര്‍കോട്: കാസര്‍കോട് ഭെല്‍-ഇ.എം.എല്‍. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ക്കരാറിന് അംഗീകാരം നല്‍കാന്‍ നിര്‍ദേശം നല്‍കുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെ അറിയിച്ചു. എം.പി.മാരായ ഇ.ടി.മുഹമ്മദ്ബഷീര്‍, പി.കരുണാകരന്‍, യൂണിയന്‍ നേതാക്കളായ ടി.പി.മുഹമ്മദ് അനീസ് (എസ്.ടി.യു.), വി.രത്‌നാകരന്‍ (സി.ഐ.ടി.യു.) എന്നിവരുമായി മന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2014 ഡിസംബര്‍ നാലിന് ഒപ്പുവെച്ച കരാര്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭെല്‍-ഇ.എം.എല്‍. പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ നടത്തിയ യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി മന്ത്രിയും എം.പി.മാരും അവലോകനം ചെയ്യും.

More Citizen News - Kasargod