എ.ഐ.ടി.യു.സി. സത്യാഗ്രഹം നടത്തി
Posted on: 06 Aug 2015
കാസര്‍കോട്: എ.ഐ.ടി.യു.സി. കളക്ടറേറ്റിനുമുന്നില്‍ സത്യാഗ്രഹം നടത്തി. ഓണത്തിനുമുമ്പ് കുടിശ്ശിക പൂര്‍ണമായും വിതരണം ചെയ്യുക, തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം നല്‍കുക, ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തൊഴിലാളികളുടെ പെന്ഷന് 3,000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സത്യാഗ്രഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന് അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.കൃഷ്ണന്, ബി.വി.രാജന്, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, എം.സഞ്ജീവഷെട്ടി, പി.വിജയകുമാര്‍, പി.എന്‍.ആര്.അമ്മണ്ണായ, ബിജു ഉണ്ണിത്താന്, ബി.സുകുമാരന്‍, എ.അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു.