അണങ്കൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി

Posted on: 05 Aug 2015



വിദ്യാനഗര്‍: വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുന്നതിനുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി മുനിസിപ്പല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ തുടങ്ങി. പൂര്‍വവിദ്യാര്‍ഥിയും മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.എന്‍.രമേശാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രഥമാധ്യാപകന്‍ എം.ഭവാനി ശങ്കറിന് പത്രംനല്കി കെ.എന്‍.രമേഷ് പദ്ധതി ഉദ്ഘാടനംചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി ലേഖകന്‍ പി.കെ.വിനോദ്കുമാര്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ എ.രാജന്‍, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ.എ.മുഹമ്മദ്‌റാഫി എന്നിവര്‍ സംസാരിച്ചു. എം.ഭവാനി ശങ്കര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.കെ.ഷര്‍ജുല നന്ദിയും പറഞ്ഞു.

More Citizen News - Kasargod