വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ്സ് ക്ലൂബ്ബിന്റെ ജൈവകൃഷി തുടങ്ങി
Posted on: 05 Aug 2015
നീലേശ്വരം: നഗരസഭയുടെ ജൈവനഗരം പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് ക്ലൂബ് ജൈവകൃഷിയുടെ ഉദ്ഘാടനം പള്ളിക്കര സെന്റ് ആന്‍സ് എ.യു.പി. സ്കളില്‍ നടന്നു. വിദ്യാര്‍ഥികളും അധ്യാപകരും ജൈവപ്രതിജ്ഞ ചൊല്ലിയശേഷമാണ് ചടങ്ങ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ഒന്നര ഏക്കറോളം സ്ഥലം വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി. ആദ്യഘട്ടത്തില്‍ വാഴയും കപ്പയുമാണ് കൃഷി ചെയ്യുന്നത്.
നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന് മുഖ്യാതിഥിയായിരുന്നു. സ്റ്റുഡന്റ്സ് ക്ലൂബ് ജൈവകൃഷിയുടെ അനുമതിപത്രം നഗരസഭ ഉപാധ്യക്ഷ ടി.വി.ശാന്ത, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജസീന്തയ്ക്ക് കൈമാറി. കൃഷിഓഫീസര്‍ പി.വി.ആര്‍ജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ടി.വി.അമ്പൂട്ടി, കെ.കാര്‍ത്ത്യായനി, കെ.ജാനു, കൗണ്‍സിലര്‍മാരായ വി.വി.ഗോപാലന്, പി.ഭാര്‍ഗവി, കെ.പവിത്രന്, എന്‍.അമ്പു, സെക്രട്ടറി എന്‍.കെ.ഹരീഷ്, പി.ടി.എ. പ്രസിഡന്റ് എ.വിനോദ് കുമാര്‍, പ്രഥമാധ്യാപിക എ.മോത്തിറാണി എന്നിവര്‍ സംസാരിച്ചു.