ബീഡിത്തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

Posted on: 05 Aug 2015



നീലേശ്വരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) പ്രവര്‍ത്തകര്‍ നീലേശ്വരം ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബീഡിത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണംചെയ്യുക, ഭവനനിര്‍മാണ സബ്‌സിഡി വിതരണംചെയ്യുക, ചികിത്സാസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. സി.െഎ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കമലാക്ഷന്‍, കെ.വി.കുഞ്ഞമ്പാടി, എം.വി.രാമചന്ദ്രന്‍, പി.വി.നാരായണന്‍, ടി.വി.കുഞ്ഞമ്പു, കെ.രാഘവന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, പി.രാധ, പി.പത്മിനി, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod