കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം

Posted on: 05 Aug 2015നീലേശ്വരം: നിര്‍മാണത്തൊഴിലാളികളുടെ വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് കെ.കെ.എന്‍.ടി.സി. ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ രാപകല്‍സമരം നടത്തിയ തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കെ.പി.തമ്പി കണ്ണാടന് സ്വീകരണം നല്‍കി. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.എല്‍.സേബിയൂസ് സ്മാരക ഹാളിന്റെ നിര്‍മാണഫണ്ടിലേക്കുള്ള തുക കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഈനാശു, വൈസ് പ്രസിഡന്റ് ടി.വി.കുഞ്ഞിരാമന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എം.എം.രാജു, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, മുങ്ങത്ത് സുകുമാരന്‍, സി.രാമചന്ദ്രന്‍, നഗരസഭാംഗം ഇ.ഷജീര്‍, കെ.എന്‍.ശശി, കെ.എം.ശ്രീധരന്‍, വി.കെ.കുഞ്ഞിരാമന്‍, ബാലചന്ദ്രന്‍ കടിഞ്ഞിമൂല, പി.യു.പത്മനാഭന്‍, കെ.മംഗളാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod