വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനം കത്തിനശിച്ചു
Posted on: 05 Aug 2015
നീലേശ്വരം: ബങ്കളം കൂട്ടപ്പുന്നയില് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തിനശിച്ചു. കൂട്ടപ്പുന്നയിലെ നാരായണന് എമ്പ്രാന്തിരിയുടെ മകളും പയ്യന്നൂരിലെ സ്വകാര്യബാങ്ക് ജീവനക്കാരിയുമായ സംഗീതയുടെ ഇരുചക്രവാഹനമാണ് കത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. മുറ്റത്തുനിന്ന് തീ കത്തുന്നതുകണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തെത്തുമ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. വാഹനത്തിന് തീവെച്ചതാണെന്ന് സംശയിക്കുന്നു. സംഗീതയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.