ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം
Posted on: 05 Aug 2015
കാഞ്ഞങ്ങാട്: ജില്ലയിലെ തകര്‍ന്നുകിടക്കുന്ന ദേശീയപാത നിശ്ചിത വാറന്റിയോടുകൂടി പുനര്‍നിര്‍മിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ബി.മാധവി, വി.സരസ്വതി, ഒ.കെ.നാരായണി, കെ.സുകുമാരി, എം.പി.ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗ്രാന്റ് കൃത്യമായി നല്‍കണം
കാഞ്ഞങ്ങാട്: എസ്.സി., എസ്.ടി., ഒ.ബി.സി. വിദ്യാര്‍ഥികളുടെ ഗ്രാന്റ് സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രമ്യ രാജന് അധ്യക്ഷത വഹിച്ചു. ഗിരീഷ് പാണംതോട്, എം.അഖില്‍, രാഗേഷ്, അര്ജുന് പരപ്പ, ശില്പ, എം.എസ്.ലിഖിത തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീ വാര്‍ഷികാഘോഷം
വെള്ളിക്കോത്ത്: അജാനൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് എ.ഡി.എസ്. കുടുംബശ്രീ വാര്‍ഷികാഘോഷം പഞ്ചായത്തംഗം വി.പി.പ്രശാന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈനബ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് ജെന്റര്‍ കൗണ്‍സിലര്‍ പ്രിയ, വി.ടി.കാര്‍ത്ത്യായനി എന്നിവര്‍ ക്ലാസെടുത്തു. ചെറക്കോട്ട് കുഞ്ഞിക്കണ്ണന്, ലോഹിതാക്ഷന്, നിഷ, സുശീല തുടങ്ങിയവര്‍ സംസാരിച്ചു.
വരലക്ഷ്മിപൂജ; സംഘാടകസമിതിയായി
കാഞ്ഞങ്ങാട്: ശ്രീകൃഷ്ണക്ഷേത്രം മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ 28-ന് ക്ഷേത്രത്തില്‍ വരമഹാലക്ഷ്മി വ്രതപൂജ നടത്തും. സംഘാടകസമിതി ഭാരവാഹികളായി യു.കുസുമം (ചെയ.), സാവിത്രി ഗംഗാധരന് (കണ്.) എന്നിവരെ തിരഞ്ഞെടുത്തു.