വായ്പാ കുടിശ്ശികക്കാരുടെ യോഗം

Posted on: 05 Aug 2015കാഞ്ഞങ്ങാട്: സംസ്ഥാന ഹൗസിങ്‌ബോര്‍ഡില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവരുടെ യോഗം 11-ന് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസില്‍ ചേരുമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം ജെയ്‌സണ്‍ മറ്റപ്പള്ളി അറിയിച്ചു.

നഗരസഭാ കൗണ്‍സില്‍
കാഞ്ഞങ്ങാട്:
നഗരസഭാ കൗണ്‍സില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ചേരുമെന്ന് നഗരസഭാധ്യക്ഷ കെ.ദിവ്യ അറിയിച്ചു.

പൂക്കളമത്സരം
കാഞ്ഞങ്ങാട്:
നെഹ്രു കോളേജ് പൂര്‍വവിദ്യാര്‍ഥിസംഘടനയായ 'നസ്‌ക'യുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ കോളേജുകള്‍ക്കായി പൂക്കളമത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000രൂപ സമ്മാനമായി നല്കും. ഫോണ്‍: 9048930479.

മിനിസ്റ്റേഡിയം അനുവദിക്കണം
ഇരിയ:
കാട്ടുമാടത്ത് മിനിസ്റ്റേഡിയം അനുവദിക്കണമെന്ന് കാട്ടുമാടം ജവാഹര്‍ ക്ലബ് യോഗം ആവശ്യപ്പെട്ടു. എം.സതീശന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സി.സുനിത്ത് (പ്രസി.), വി.സനല്‍കുമാര്‍ (സെക്ര.), എച്ച്.ശ്രീജിത്ത് (ഖജാ.).

അനുസ്മരിച്ചു
കാഞ്ഞങ്ങാട്:
കോണ്‍ഗ്രസ് നെല്ലിക്കാട് ബൂത്ത് കമ്മിറ്റി ഇ.ഗംഗാധരപൊതുവാള്‍ അനുസ്മരണം സംഘടിപ്പിച്ചു. എ.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.

സി.ടി.സ്‌കാനര്‍ പ്രവര്‍ത്തനം മന്ത്രി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്:
ജില്ലാ ആസ്​പത്രിയില്‍ പുതുതായി സ്ഥാപിച്ച സി.ടി.സ്‌കാനറിന്റെ പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി ശിവകുമാര്‍ നിര്‍വഹിക്കും.

ഇന്ന് വൈദ്യുതി മുടങ്ങും
പെരിയ:
പെരിയ വൈദ്യുതി സെക്ഷനുകീഴില്‍ പെരിയ ടൗണ്‍, മൊയോലം ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod