അംഗീകൃത കടവുകളില്‍ മണല്‍വാരല്‍ ആരംഭിക്കണം -എസ്.ടി.യു.
Posted on: 05 Aug 2015
കാസര്‍കോട്: ജില്ലയിലെ അംഗീകൃത കടവുകളില്‍നിന്ന് മണല്‍വാരല്‍ ആരംഭിക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. കെ.പി.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന് ആയിറ്റി, അഷ്റഫ് എടനീര്‍, എ.അഹമ്മദ് ഹാജി, എന്‍.എ.അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്, ബി.കെ.അബ്ദുസ്സമദ്, അബ്ദുല്‍ റഹ്മാന് ബന്തിയോട് എന്നിവര്‍ സംസാരിച്ചു.