വാട്‌സ്ആപ് കൂട്ടായ്മയില്‍ ദേശീയപാത കര്‍മസമിതി

Posted on: 05 Aug 2015



കാസര്‍കോട്: ദേശീയപാതയിലെ നടുവൊടിക്കുന്ന യാത്രയ്ക്ക് പരിഹാരം കാണാന്‍ കര്‍മസമിതിയുമായി നാട്ടുകാര്‍. വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് കര്‍മസമിതി രൂപവത്കരിച്ചത്. റോഡ് അടിയന്തരമായി നന്നാക്കുക, മഴ കഴിഞ്ഞ് റോഡ് പുനരുദ്ധാരണം നടത്തുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്തുക, നേരത്തേ വീഴ്ച വരുത്തിയ കരാറുകാരന് ടെന്‍ഡര്‍ നല്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് 10-ന് പ്രകടനവും റോഡ് ഉപരോധവും നടത്തും. ഭാരവാഹികള്‍: കെ.എഫ്.ഇഖ്ബാല്‍ (ചെയ.), മുഹമ്മദ് ആനെബാഗിലു, കെ.രാമകൃഷ്ണന്‍ (വൈ. ചെയ.), അബ്ദുള്‍ലത്തീഫ് (ജന. കണ്‍.), എം.കെ.എച്ച്.പെര്‍വാട്, ഹനീഫ ആരിക്കാടി (ജോ. കണ്‍.).

More Citizen News - Kasargod