ക്ലൂബ് ഓഫീസിന് തീയിട്ടു
Posted on: 05 Aug 2015
മഞ്ചേശ്വരം: ചിഗുര്പാദെ ഉദയ യുവമണ്ഡലക്ലൂബ്ബിന്റെ ഓഫീസിന് തീയിട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മണ്ണെണ്ണയൊഴിച്ച് ജനല്‍ വഴി തീയിടുകയായിരുന്നു. ജനലും കര്‍ട്ടനും കത്തിനശിച്ചു. നേരത്തേ രണ്ടുതവണ ഈ ക്ലൂബ്ബിനുനേരെ ആക്രമണമുണ്ടായിരുന്നു. ക്ലൂബ്ബ് പ്രസിഡന്റ് ശങ്കര ആള്‍വ പരാതി നല്കി.
ഹിന്ദി സമ്മേളനം
മഞ്ചേശ്വരം: പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിന്ദി സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. പ്രഥമാധ്യാപകന് ശ്രീനിവാസ ഭട്ട് ഉദ്ഘാടനം ചെയ്തു. കെ.ആര്.രാംനാഥ് അധ്യക്ഷത വഹിച്ചു. കൃഷ്ണമൂര്‍ത്തി, അബ്ദുള്‍ ലത്തീഫ്, ജിജോ എസ്.ഗോവിന്ദ്, ബി.ജ്യോതി എന്നിവര്‍ സംസാരിച്ചു.
അധ്യാപക ഒഴിവ്
മഞ്ചേശ്വരം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്സി. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. ഏഴിനകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0499821615.