എന്‍.ജി.ഒ യൂണിയന് ജില്ലാമാര്‍ച്ച് നാളെ
Posted on: 05 Aug 2015
കാസര്‍കോട്: ശമ്പളപരിഷ്കരണ കമ്മീഷന്റെ പ്രതിലോമശുപാര്ശകള് തള്ളിക്കളയുക, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കി ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ. യൂണിയന്റെ ജില്ലാ മാര്‍ച്ച് വ്യാഴാഴ്ച നടക്കും. ജില്ലാ സെക്രേട്ടറിയറ്റ് യോഗത്തില്‍ എ.വി.റീന അധ്യക്ഷത വഹിച്ചു. ആര്.സുനില്‍കുമാര്‍, വി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.