ബീഡിത്തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: 05 Aug 2015



കാഞ്ഞങ്ങാട്: കേന്ദ്ര വെല്‍ഫെയര്‍ ഫണ്ടിലെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, പെന്‍ഷന്‍ 2,000 രൂപ അനുവദിക്കുക, വീടുവെക്കാനുള്ള സഹായധനം വര്‍ധിപ്പിക്കുക, ചികിത്സാസഹായം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഡി ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു.) കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് എ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പി.നാരായണന്‍, ഡി.വി.അമ്പാടി, എം.രാമന്‍, ടി.കുട്ട്യന്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod