എസ്.ബി.ടി. ശാഖയിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച് നടത്തി
Posted on: 05 Aug 2015
കാഞ്ഞങ്ങാട്: വിദ്യാഭ്യാസവായ്പ തിരിച്ചുപിടിക്കാന്‍ റിലയന്‍സിനെ ഏല്പിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് എസ്.ബി.ടി.ശാഖയിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം ജില്ലാസെക്രേട്ടറിയറ്റംഗം എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.രാജ്മോഹനന് അധ്യക്ഷത വഹിച്ചു. വി.പ്രകാശന്, കെ.മണികണ്ഠന്, ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു