പ്രസാദം ആരോഗ്യപദ്ധതി തുടങ്ങി
Posted on: 05 Aug 2015
കാസര്‍കോട്: ഭാരതീയ ചികിത്സാവകുപ്പിന്റെ പ്രസാദം ആരോഗ്യപദ്ധതി മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.സി.അബ്ദുള്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ. ടി.എ.മധുസൂദനന് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. പദ്ധതി അവലോകനം മുള്ളേരിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുള്‍ജ്യോതി നിര്‍വഹിച്ചു. മൊഗ്രാല്‍-പുത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എ.ലീല, പ്രഥമാധ്യാപകന് അബ്ദുള്‍ഹമീദ്, ഫരീദ സക്കീര്‍, മിസ്രിയ അബ്ദുള്‍ഖാദര്‍, സുബൈദ, ഗിരീഷ്ബാബു എന്നിവര്‍ സംസാരിച്ചു.