പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഇന്ന്
Posted on: 05 Aug 2015
കാസര്‍കോട്: സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബോധവത്കരണ പരിപാടി ആഗസ്ത് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്ന വിഷയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ക്ലാസെടുക്കും.