റോഡ് തകര്‍ന്നത് അന്വേഷിക്കണം

Posted on: 05 Aug 2015



കുമ്പള: ടാറിങ് കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ കുമ്പള പെര്‍വാട് മുതല്‍ ഷിറിയവരെ ദേശീയ ഹൈവേ റോഡ് പൂര്‍ണമായും തകര്‍ന്നത് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. കുമ്പള ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിക്കാരായ കരാറുകാര്‍ക്കെതിരെയും അതിന് കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ക്കും പരാതിനല്കും. നടപടിയില്ലെങ്കില്‍ സമരംനടത്താനും തീരുമാനിച്ചു. സി.എ.സുബൈര്‍, വിട്ടല്‍റായി, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod