ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ഇന്നുമുതല്‍
Posted on: 05 Aug 2015
കാസര്‍കോട്: ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മള്‍ട്ടി-പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന ബുധനാഴ്ച മുതല്‍ 15 വരെ രാവിലെ 10 മുതല്‍ അഞ്ചുവരെ കളക്ടറേറ്റില്‍ നടക്കും. പരിശോധനയില്‍ അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.