സഫിയവധം: സമരപ്രവര്‍ത്തകരെ സോഷ്യല്‍ ജസ്റ്റിസ് ഫോറം ആദരിക്കുന്നു

Posted on: 05 Aug 2015കാസര്‍കോട്: കാണാതായ കുടക് അയ്യങ്കരിയിലെ സഫിയ എവിടെ എന്ന ചോദ്യമുന്നയിച്ച് മുഴുവന്‍ ജനങ്ങളെയും ഒരുവേദിയില്‍ അണിനിരത്തി സമരങ്ങള്‍ക്ക് നേതൃത്വംനല്കിയവരെ സോഷ്യല്‍ ജസ്റ്റിസ് ഫോറം ആദരിക്കും. സഫിയയുടെ കൊലയാളികള്‍ക്ക് നിയമപരമായ ശിക്ഷകള്‍ വാങ്ങിക്കൊടുത്ത സഫിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെയും സമരത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികള്‍, സാമൂഹിക-സംസ്‌കാരിക പ്രവര്‍ത്തകര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, നിരാഹാരമനുഷ്ഠിച്ചവര്‍ തുടങ്ങിയവരെയും ആദരിക്കും. കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ 13-ന് ഉച്ചയ്ക്ക് രണ്ടിന് 'സഫിയ നിന്നെ മറക്കുകയില്ല' എന്ന പരിപാടിയുടെ ഭാഗമായാണ് ആദരമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൊല്ലപ്പെട്ട സഫിയയുടെ മാതാപിതാക്കള്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സോഷ്യല്‍ ജസ്റ്റിസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. സി.എം.എ. ജലീല്‍, കെ.എന്‍.മുഹമ്മദ് തൃക്കരിപ്പൂര്‍, വര്‍ഗീസ്, ധനരാജ്, ഹമീദ് സീസണ്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod