വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ നിര്‍ധനകുടുംബത്തിന് വീട്
Posted on: 04 Aug 2015
നീലേശ്വരം: വാട്സ് ആപ്പ് ഗ്രൂപ്പ് ഒരു പാവപ്പെട്ടകുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കി. ഖത്തര്‍, യു.എ.ഇ., ഒമാന്‍, ജപ്പാന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രദേശവാസികളുടെയും നാട്ടില്‍ താമസിക്കുന്നവരുടെയും വാട്സ് ആപ്പ് കൂട്ടായ്മയായ തൈക്കടപ്പുറം ഗ്രൂപ്പാണ് തൈക്കടപ്പുറം അഴിത്തലയിലെ രോഗംമൂലം ഒരുകാല് മുറിച്ചുമാറ്റപ്പെട്ട മുന്‍ പ്രവാസിക്ക് വീട് നിര്‍മിച്ചുനല്‍കിയത്. നാട്ടിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗൃഹനാഥന് വീടിന്റെ താക്കോല്‍ കൈമാറി.