സംസ്ഥാന സീനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ് ഉപ്പിലിക്കൈയില്‍
Posted on: 04 Aug 2015
നീലേശ്വരം: 44ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിത ഖൊ-ഖൊ ചാമ്പന്‍ഷിപ്പ് മത്സരങ്ങള്‍ സപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 14 ജില്ലകളില്‍നിന്നുള്ള പുരുഷ-വനിത ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
സംഘാടകസമിതി രൂപവത്കരിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനംചെയ്തു. ജില്ലാ ഖൊ-ഖൊ അസോസിയേഷന് പ്രസിഡന്റ് കെ.പി.ശ്രീധരന് അധ്യക്ഷതവഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ പ്രഭാകരന് വാഴുന്നോറൊടി, കൗണ്‍സിലര്‍മാരായ പി.വി.മോഹനന്, അനില്‍ വാഴുന്നോറൊടി, ഉപ്പിലിക്കൈ ഗവ. എച്ച്.എസ്.എസ്.പ്രന്‍സിപ്പല്‍ പി.കെ.ജയരാജന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്, വൈസ് പ്രസിഡന്റ് ഡോ. പി.പ്രഭാകരന്, പി.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: നഗരസഭാധ്യക്ഷ കെ.ദിവ്യ (ചെയ.), പ്രഭാകരന് വാഴുന്നോറാടി (വര്.ചെയ.), പി.ഗംഗാധരന് (ജന.കണ്.), കെ.പി.ശ്രീധരന് (കണ്.).