ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിക്കണം
Posted on: 04 Aug 2015
കാസര്‍കോട്: ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. നാസര്‍ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. നൗഫല്‍ നെക്രാജെ, ടി.കെ.അന്‍വര്‍, എ.എ.മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന് മൊഗ്രാല്‍, പി.സിയാദ് എന്നിവര്‍ സംസാരിച്ചു.