അരി വിതരണംചെയ്തു
Posted on: 04 Aug 2015
ചെറുവത്തൂര്‍: കര്‍ക്കടകത്തില്‍ കനത്തമഴയും ആവലാതിയും വേവലാതിയുമൊന്നുമില്ലെങ്കിലും കണ്ണങ്ക-പൊള്ള മുത്തപ്പന് മടപ്പുരയിലെ അരിദാനത്തിന് മുടക്കമില്ല. കര്‍ക്കടകം 18-ന് ജാതി-മത ഭേദമേതുമില്ലാതെ 600-ഓളം വരുന്ന കുടുംബങ്ങള്‍ക്ക് അരിദാനം നടത്തി.
തുടര്‍ന്നുനടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വി.കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു. ഡോ. കെ.വി.ശശിധരന് ഉപഹാരംസമ്മാനിച്ചു. പി.വി.ശശിധരന്, തവരയില്‍ കൃഷ്ണന്, രഞ്ജിനി ബാബു, എം.ബാബു എന്നിവര്‍ സംസാരിച്ചു.