വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം ബുധനാഴ്ച
Posted on: 04 Aug 2015
നീലേശ്വരം: കെ.പി.എസ്.ടി.യു. അക്കാദമിക് കൗണ്‍സില്‍ ജില്ലയിലെ എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് സ്കൂള്‍തല ക്വിസ് മത്സരം ആഗസ്ത് അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടത്തും.
എല്‍.പി. വിഭാഗത്തിന് 'ചാച്ചാജി'യും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് 'ജവാഹര്‍ലാല്‍ നെഹ്രുവും ഇന്ത്യയും' എന്നതാണ് വിഷയം. ഉപജില്ലാ മത്സരം സപ്തംബര്‍ 19-നും റവന്യൂ ജില്ലാ മത്സരം ഒക്ടോബര്‍ രണ്ടിനും സംസ്ഥാന മത്സരം നവംബര്‍ ഒന്നിനും നടക്കുമെന്ന് അക്കാദമിക് കൗണ്‍സില്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ടി.വി.പ്രദീപ്കുമാര്‍ അറിയിച്ചു.
ബീഡിത്തൊഴിലാളികളുടെ മാര്‍ച്ച് ഇന്ന്
നീലേശ്വരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബീഡി വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു.) പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ നീലേശ്വരം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബീഡിത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഉടന്‍ വിതരണംചെയ്യുക, ഭവനനിര്‍മാണ സബ്സിഡി വിതരണംചെയ്യുക, ചികിത്സാസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന് ഉദ്ഘാടനംചെയ്യും. പ്രകടനം രാവിലെ 9.30-ന് മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് ആരംഭിക്കും.