ചീറംകോട്, മഞ്ചക്കാര് കോളനിയില്‍ കുടിവെള്ളപദ്ധതി തുടങ്ങി
Posted on: 04 Aug 2015
ബോവിക്കാനം: മുളിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ ചീറംകോട്, മഞ്ചക്കാര് പട്ടികജാതി കോളനികളില്‍ കുടിവെള്ളപദ്ധതി തുടങ്ങി. 30 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.മാധവന്, ഒ.രതീഷ്, വി.പ്രേമാവതി, വി.ബാലകൃഷ്ണന്, ചേക്കോട് ബാലകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.