ലോറിക്ക് പിന്നില്‍ ബസ്സിടിച്ച് 15 പേര്‍ക്ക് പരിക്ക്
Posted on: 04 Aug 2015
മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ദേശീയപാതയില്‍ പഴയ ആര്.ടി.ഒ. ഓഫീസിനുസമീപം ലോറിക്കുപിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ്സിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് അപകടം.
മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ലോറിയില്‍ പിറകില്‍വന്ന കെ.എസ്.ആര്.ടി.സി. ബസ്സിടിക്കുകയായിരുന്നു. ബസ് യാത്രക്കാരായ ഉപ്പളയിലെ ഖൈറുന്നീസ, സാജിത, നാസിമ, അജ്!യാദ്, അജ്നാന്‍, മൈമുന, സൗദ, നൂര്ജഹാന്, ശിവദാസ്, ഹേമലത, സുലൈമാന്‍, നസീര്‍, ഹൊസങ്കടി സ്വദേശികളായ ജീവന്കുമാാര്, ചൗഹാന്, ദേര്‍ളക്കട്ടയിലെ മജീദ് ഉസ്താദ് എന്നിവരെ തൊക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ പൊടുന്നനെ നിര്‍ത്തിയ ലോറിക്കുപിറകില്‍ ബസ്സിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു.