കോളേജ്ചുമര്‍ സമൂഹവിരുദ്ധര്‍ വൃത്തികേടാക്കുന്നു

Posted on: 04 Aug 2015



ഉദുമ: ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ചുമരുകള്‍ തുടര്‍ച്ചയായി സമൂഹവിരുദ്ധര്‍ വൃത്തികേടാക്കുന്നതായി പരാതി. ചുമരുകളില്‍ കരിക്കട്ടകൊണ്ട് വരച്ചുവെച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് കോളേജ് അധികൃതര്‍ ബേക്കല്‍ പോലീസില്‍ പരാതിനല്കി. കോളേജ് വളപ്പില്‍ വിദ്യാര്‍ഥികള്‍ വെച്ചുപിടിപ്പിച്ച വൃക്ഷത്തൈകളും നശിപ്പിച്ചിട്ടുണ്ട്. കോളേജിന്റെ ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

More Citizen News - Kasargod