പെര്‍വാഡ്-ഉപ്പള പാതയ്ക്ക് ടെന്‍ഡറായി
Posted on: 04 Aug 2015
പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് എം.എല്‍.എ.
കാസര്‍കോട്: മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരുമ്പോള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പെര്‍വാഡ്-ഉപ്പള പാത നന്നാക്കാന്‍ നടപടിയാകുന്നു. ഈ ഭാഗത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പുനരുദ്ധാരണം നടത്താന്‍ ടെന്‍ഡറായെന്ന് മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുള്‍റസാഖ് അറിയിച്ചു.
ജൂണ്‍ അഞ്ചിനാണ് 5.70 കോടി രൂപയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായത്. മെയ് 15 മുതല്‍ നവംബര്‍ 15 വരെ മണ്‍സൂണ്‍ കാലമായതിനാല്‍ ജോലി ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് എം.എല്‍.എ. അറിയിച്ചു. കാലവര്‍ഷം കഴിഞ്ഞ് വകുപ്പ് അനുമതിയോടെ ജനവരി മാസത്തിനകം റോഡിന്റെ പണി ആരംഭിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.
റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികത്താതെകിടക്കുന്ന കുഴികളില്‍ മഴവെള്ളംനിറഞ്ഞ് മഴക്കുഴികളായപ്പോള് ഷിറിയ പാലംമുതല്‍ പെര്വാഡുവരെ യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. റോഡ് നന്നാക്കുന്നതോടെ ഇതിന് പരിഹാരമാകും.