പത്താംതരം തുല്യതാ റജിസ്ട്രേഷന് തീയതി നീട്ടി
Posted on: 04 Aug 2015
കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ റജിസ്ട്രേഷന് തീയതി നീട്ടി. ആഗസ്ത് 20 വരെ പിഴയില്ലാതെയും 10 രൂപ പിഴയോടെ ആഗസ്ത് 25 വരെയും 200 രൂപ അധികപിഴയോടെ ആഗസ്ത് 31 വരെയും ചേരാം. 1600 രൂപയാണ് റജിസ്ട്രേഷന് ഫീസ്.
ഏഴാം ക്ലാസോ ഏഴാം തരം തുല്യതയോ വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്ക് റജിസ്ട്രേഷന് ഫീസില്ല. ഗ്രേഡിങ് വിഭാഗത്തില്‍ സ്കൂളില്‍ പഠിച്ചു തോറ്റവര്‍ക്കും അപേക്ഷിക്കാം. എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. മലയാളം, കന്നട വിഭാഗത്തില്‍ ക്ലാസുണ്ട്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 25 ഹൈസ്കൂളുകളില്‍ ക്ലാസ് നടത്തും. മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യപാഠം, സയന്‍സ്, ഗണിതം, ഐ.ടി. എന്നിവയാണ് വിഷയങ്ങള്‍. സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ അപേക്ഷാഫോറം ലഭ്യമാണ്.