ബി.എസ്.എന്‍.എല്‍. താത്കാലിക തൊഴിലാളികള്‍ സമരം തുടങ്ങി
Posted on: 04 Aug 2015
കാസര്‍കോട്: കൂലി വര്‍ധനയടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എന്‍.എല്‍. താത്കാലിക തൊഴിലാളികള്‍ പണിമുടക്കി. പണിമുടക്കിയ തൊഴിലാളികള്‍ കാസര്‍കോട് ടെലഫോണ്ഭവനുമുമ്പില് ധര്‍ണ നടത്തി. ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന് ജില്ലാ പ്രസിഡന്റ് രവീന്ദ്രന് കൊടക്കാട് ഉദ്ഘാടനം ചെയ്തു. പി.ജനാര്ദനന്, പി.വി.രാജേന്ദ്രന്, കെ.ഗംഗാധരന്, പി.കെ.വിനയരാജന്‍, പി.വി.നാരായണന് എന്നിവര്‍ പ്രസംഗിച്ചു.