കുഞ്ചത്തൂരില്‍ ലോറിക്കുപിന്നില്‍ ബസ്സിടിച്ച് 15 പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം
Posted on: 03 Aug 2015
മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ദേശീയപാതയില്‍ പഴയ ആര്.ടി.ഒ. ഓഫീസിനുസമീപം ലോറിക്കുപിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ്സിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതരം. ഞായറാഴ്ച വൈകിട്ടാണ് അപകടം. മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ലോറിയില്‍ പിറകില്‍നിന്ന് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസ്സിടിക്കുകയായിരുന്നു. കാസര്‍കോട്, കുമ്പള, ഉപ്പള ഭാഗങ്ങളിലുള്ളവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. പരിക്കേറ്റ ഖൈറു (14), സഹിദ് (8), നാസി (6) ജീവന്‍കുമാര്‍ (40), കുസുമ ചൗക്കി (48), അദ്നാന് ഉപ്പള (8), സുബൈദ ഉള്ളാള്‍ (35), അസീന ഉള്ളാള്‍ (15), മൈമൂന ഉപ്പള (35), സൗദ (5), ശിവാനന്ദ് ഉപ്പള (45), ഹേമലത ഉപ്പള (38), നൂതന ഉപ്പള (35), മജീദ് ഉസ്താദ് (38) എന്നിവരെ െതാക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു.