മനോജ്്് രക്തസാക്ഷിദിനം

Posted on: 03 Aug 2015പനയാല്‍ : ഡി.വൈ.എഫ്.ഐ. കീക്കാനം യൂണിറ്റ് പ്രസിഡന്റായിരുന്ന ടി. മനോജിന്റെ മൂന്നാം രക്തസാക്ഷി ദിനം ആചരിച്ചു. മൗവ്വലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സി.വി. സുരേഷ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, പ്രസിഡന്റ് കെ. രാജമോഹന്‍, പഞ്ചായത്ത് പ്രസിഡന്റ് കൂച്ചി കുഞ്ഞിരാമന്‍, ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ പനയാല്‍ സ്വാഗതം പറഞ്ഞു. അമ്പങ്ങാട് കേന്ദ്രീകരിച്ച് പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
രാവിലെ കീക്കാനം സ്മൃതിമണ്ഡപത്തില്‍ പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. സി.വി. സുരേഷ് അധ്യക്ഷനായിരുന്നു. കീക്കാനം തൊട്ടിയിലെ കരുണാകരന്റെ രണ്ടുമക്കള്‍ക്കുള്ള മനോജ് സ്മാരക വിദ്യാഭ്യാസ ഫണ്ട് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമന്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, എം. കുമാരന്‍, മധുമുതിയക്കാല്‍, എം. കരുണാകരന്‍, സിന്ധു പനയാല്‍ എന്നിവര്‍ സംസാരിച്ചു. എ.വി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

More Citizen News - Kasargod